banner

ഏറെ നേരമായി നിർത്തിയിട്ടിരിക്കുന്നത് കണ്ടതോടെ സംശയം; നാട്ടുകാരുടെ പരിശോധനയിൽ റോഡരികിലെ ഓട്ടോയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


തിരുവനന്തപുരം : തിരുവനന്തപുരത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി വിവരം. അരുവിക്കര സ്വദേശി നസീർ ആണ് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.

റോഡരികിൽ ഓട്ടോ സംശയാസ്സ്പദമായി നിൽക്കുന്നത് കണ്ട നാട്ടുകാർ നടത്തിയ പരിശോധയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് വിവരം ലഭിച്ച പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. നസീറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

إرسال تعليق

0 تعليقات