banner

കൊട്ടാരക്കര ശ്രീ മഹാഗണപതിക്ഷേത്ര നട നേരത്തേ അടക്കും


കൊട്ടാരക്കര : ശ്രീ മഹാഗണപതിക്ഷേത്രത്തിൽ ശ്രീകോവിൽ പുനരുദ്ധാരണം നടക്കുന്നതിനാൽ ക്ഷേത്രനടയിലെ ദർശന സമയം താൽക്കാലികമായി മാറ്റിയതായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

ക്ഷേത്രനട ദിവസവും രാവിലെ 10.30-ന് അടയ്ക്കുകയും വൈകീട്ട് 5.30-ന് വീണ്ടും തുറക്കുകയും ചെയ്യുന്നതായിരിക്കും. പുനരുദ്ധാരണപ്രവർത്തനങ്ങൾക്കായുള്ള സൗകര്യങ്ങൾക്കാണ് ഈ സമയക്രമം.

إرسال تعليق

0 تعليقات