banner

പുനലൂർ റെയിൽവേ സ്റ്റേഷനിൽ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു; പ്ലാറ്റ്ഫോമിൽ മതിയായ വെളിച്ചമില്ലായിരുന്നുവെന്ന് യാത്രക്കാർ


പുനലൂർ : പുനലൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വച്ച് പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു. അഞ്ചൽ കോട്ടുക്കൽ തോട്ടംമുക്ക് ശ്രീശൈലത്തുള്ള സുരേഷ് കുമാറിന്റെ മകൾ ശ്രീലക്ഷ്മിക്കാണ് പാമ്പിന്റെ കടിയേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ ചെന്നൈ എഗ്മോർ - കൊല്ലം എക്സ്പ്രസ് ട്രെയിനിൽ നിന്ന് യാത്ര കഴിഞ്ഞ് ഒന്നാം പ്ലാറ്റ്ഫോമിൽ ഫുട് ഓവർ ബ്രിഡ്ജിന് സമീപം ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കുട്ടി ബന്ധുക്കളോടൊപ്പം യാത്ര ചെയ്തിരുന്നുവെന്നും ഇവരെ വിളിച്ചുകൊണ്ടുപോകാനെത്തിയ വാഹനത്തിൽ തന്നെ ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെന്നും വിവരം ലഭിക്കുന്നു.

അവിടെ പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. സംഭവസമയത്ത് പ്ലാറ്റ്ഫോമിൽ മതിയായ വെളിച്ചമില്ലായിരുന്നുവെന്ന് യാത്രക്കാർ പരാതി ഉന്നയിച്ചു.

Post a Comment

0 Comments