banner

ജോലിയുടെ സമ്മർദ്ദം താങ്ങാനാകാതെ ആത്മഹത്യ; അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ച ശേഷം യുവാവ് ഫ്‌ളാറ്റിൽ നിന്ന് ചാടി മരിച്ചു


എറണാകുളം : ജോലിയുടെ സമ്മർദ്ദം താങ്ങാനാകാതെ ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. എറണാകുളം കാക്കനാട്ടുള്ള ലിൻവേയ്സ് ടെക്നോളജീസിൽ കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി ജേക്കബ് തോമസ് (23) ആണ് മരണപ്പെട്ടത്. കോട്ടയം കാഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്‌ളാറ്റിലാണ് ജേക്കബ് താമസിച്ചിരുന്നത്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഇയാൾ താമസിച്ച ഫ്‌ളാറ്റിന്റെ മുകളിലത്ത് നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

രാത്രി വൈകി വരെ ജോലി ചെയ്തിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. ജോലി സമ്മർദ്ദം താങ്ങാനാവാത്തതായും അതിനാൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവെന്നും ജേക്കബ് മരിക്കാൻ മുമ്പ് തന്റെ അമ്മക്ക് അയച്ച വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു. പുലർച്ചെ മകനെ മരിച്ച നിലയിൽ കണ്ട മാതാപിതാക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. പിന്നീട് പൊലീസ് എത്തിയതോടെ മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

(ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകൾ ഉണ്ടാകുമ്പോൾ ‘ദിശ’ ഹെൽപ്‌ലൈൻ സേവനം ഉപയോഗിക്കുക. ടോൾ ഫ്രീ നമ്പറുകൾ: 1056, 0471-2552056)

Post a Comment

0 Comments